30 January, 2017 02:40:33 PM


കരാര്‍ അവസാനിച്ചിട്ടും ബ്രാന്‍ഡ് അംബാസഡര്‍; കമ്പനിക്കെതിരെ ധോണി കോടതിയില്‍




ദില്ലി:  കരാര്‍ അവസാനിച്ചിട്ടും ബ്രാന്‍ഡ് അംബാസഡറായി തന്‍റെ പേര് ഉപയോഗിച്ച്‌ കോടതിയലക്ഷ്യം കാണിച്ച മൊബൈല്‍ കമ്പനിക്കെതിരെ ക്രിക്കറ്റ് താരം എം.എസ്.ധോണി ദില്ലി ഹൈക്കോടതിയില്‍. എന്നാല്‍ ഉത്തരവ് പാലിക്കാന്‍ മൊബൈല്‍ കമ്പനി തയ്യാറായില്ല. ഇതേതുടര്‍ന്നാണ് തന്‍റെ പേര് ദുരുപയോഗം ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ട് ധോണി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.

മാക്സ് മൊബൈല്‍ കമ്പനിയുമായുള്ള ധോണിയുടെ കരാര്‍ 2012 ഡിസംബറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ബ്രാന്‍ഡ് അംബാസഡറായി തന്‍റെ പേര് ഉപയോഗിച്ചതിനെതിരെ ധോണി നല്‍കിയ പരാതിയില്‍ 2014 നവംബറില്‍ കോടതി താരത്തിന്‍റെ പേര് നീക്കാന്‍ മൊബൈല്‍ കമ്പനിയോട് ഉത്തരവിട്ടിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K