29 January, 2017 06:46:42 PM


ഭരതനാട്യത്തിനിടെ നര്‍ത്തകന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു



കൊച്ചി(29/1/17) : ഭരതനാട്യം നടത്തുന്നതിടെ നര്‍ത്തകന്‍ വേദിയില്‍ കുഴഞ്ഞു വീണ് മരിച്ചു. പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് മരിച്ചത്. വടക്കന്‍ പറവൂരിലെ വടക്കേക്കര കട്ടത്തുരുത്ത് നമ്ബിയത്ത് ഭദ്രകാളി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഗുരു ശിവന്‍ മാല്യങ്കരയുമൊത്ത് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിന്റെ ഭാഗമായി നര്‍ത്തകന്‍ കുഴഞ്ഞു വീണതായിരിക്കാമെന്നാണ് കാണികള്‍ ആദ്യം കരുതിയത്. എന്നാല്‍ ഗുരു ശിവന്‍ മാല്യങ്കരത്ത് നൃത്തം അവസാനിപ്പിച്ച്‌ ഉടന്‍ കര്‍ട്ടന്‍ താഴ്ത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഓമനക്കുട്ടനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദേശീയ സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി ബീഹാറിലെ നാന്നൂറോളം വേദികളില്‍ നൃത്തം അവതരിപ്പിച്ചയാളാണ് ഓമനക്കുട്ടന്‍. അവിവാഹിതനാണ്. മൃതദേഹം വടക്കന്‍ പരവൂറിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K