16 January, 2016 10:25:20 AM


പോലീസുകാരുടെ ക്വാര്‍ട്ടേഴ്സുകള്‍ക്ക് നേരെ ബോംബാക്രമണം

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്ക്‌ ബോംബ്‌ ആക്രമണം. സിഐ സി.കെ. മണി, എസ്‌ഐ വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്കു നേര്‍ക്കാണ്‌ ആക്രമണമുണ്ടായത്‌. ക്വാര്‍ട്ടേഴ്‌സിന്റെ വാതിലുകളും ചുവരുകളും തകര്‍ന്നു. അക്രമികള്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ ഭീഷണി സന്ദേശം പതിച്ചിട്ടുണ്ട്‌. സംഭവത്തില്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K