21 December, 2016 04:49:19 PM


ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ്‌വ്യവസ്ഥയായി



ദില്ലി: മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ(ജി.ഡി.പി) ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. ഇന്ത്യയുടെ അതിവേഗമുള്ള സാമ്പത്തിക വളർച്ചയും യൂറോപ്യൻ യൂനിയൻ വിടാനുള്ള തീരുമാനത്തിന്​ ശേഷം  ബ്രിട്ടന്‍റെ സമ്പദ്‌വ്യവസ്ഥയിലുണ്ടായ തകര്‍ച്ചുമാണ് ഇന്ത്യയുടെ നേട്ടത്തിന് കാരണം. യു. എസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കു മുന്നിലുള്ളത്. കഴിഞ്ഞ നൂറു വർഷത്തിനിടെ  ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നതെന്ന്​ ഫോറിന്‍ പോളിസി മാഗസി​ൻ റിപ്പോർട്ട്​ ചെയ്​തു.  


ഈ വര്‍ഷം ഫെബ്രുവരിയില്‍ ചൈനയെ മറികടന്ന്​ ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്​ വ്യവസ്ഥയെന്ന നേട്ടം കൈവരിച്ചിരുന്നു. ഇൗ സ്ഥാനം ഉടൻ നഷ്​ടമാവില്ലെന്നും 2017 ൽ ജിഡിപിയിൽ 7.6 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതിനാൽ ഇന്ത്യ സ്ഥാനം നിലനിർത്തുമെന്നും അന്താരാഷ്​ട്ര നാണയ നിധിയും വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ 2016 ൽ 1.8 ശതമാനവും 2017 ൽ 1.1 ശതമാനവും വളർച്ച നേടുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K