15 January, 2016 12:53:30 PM


പിണറായി എന്‍ഡോ സള്‍ഫാന്‍ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തി

കാസര്‍കോട്: വെള്ളിയാഴ്ച നടക്കുന്ന നവകേരള മാര്‍ച്ചിന് മുന്നോടിയായി സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ വ്യാഴാഴ്ച എന്‍ഡോസള്‍ഫാന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു.

പെര്‍ളയിലെ സാന്ത്വന ബഡ്‌സ് കൂളിലായിരുന്നു രാവിലെ ആദ്യ സന്ദര്‍ശനം. കുട്ടികളും അധ്യാപികമാരും പിണറായിയെയും സംഘത്തെയും സ്വീകരിച്ചു.പിന്നീട് എന്‍ഡോസള്‍ഫാന്‍ ഇരയായ അന്തരിച്ച കുമാരന്‍ മാഷിന്റെ സ്വര്‍ഗയിലെ വീട്ടിലെത്തി വീട്ടുകാരെ കണ്ടു. തുടര്‍ന്ന് വാണി നഗറിലെ ദുരിതബാധിതരായ ദുരിതബാധിതരായ ശങ്കര മൂല്യയുടെ കുടുബത്തെ കണ്ടു.ബഡ്‌സ് സ്‌കൂളില്‍ സലാം അടിച്ച് തന്നെ സ്വീകരിച്ച കുട്ടികളെ അദ്ദേഹം കെട്ടിപ്പിടിക്കുകയും  കട്ടികള്‍ ഉണ്ടാക്കിയ പൂക്കള്‍ അവര്‍ പിണറായിക്ക് സമ്മാനമായി നല്‍കുകയും ചെയ്തു.  

എന്‌ഡോസള്‍ഫാന്‍ കുഴിച്ചിട്ടു എന്നുപറയുന്ന നെഞ്ചംപറമ്പിലെ കിണറും പിണറായി സന്ദര്‍ശിച്ചു. ആദ്യകാല പ്ലാന്റേഷന്‍ തൊഴിലാളി അച്യുത മണിയാണി പഴയ സംഭവങ്ങള്‍ വിവരിച്ചു. ഉച്ചയ്ക്ക് അടുക്കം ബഡ്‌സ് സ്‌കൂളിലെത്തിയ പിണറായിയെ കുട്ടികള്‍ സ്വീകരിച്ചു.   പിന്നീട് മുളിയാര്‍ ബഡ്‌സ് സ്‌കൂളും പിണറായി സന്ദര്‍ശിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K