17 December, 2016 12:43:48 AM


ജൂനിയര്‍ ഹോക്കി ലോകകപ്പ് : ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍



ദില്ലി: ജൂനിയര്‍ ഹോക്കി ലോകകപ്പ് സെമിയില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. ഷൂട്ടൗട്ടില്‍ 4-2 എന്ന സ്കോറിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യന്‍ താരങ്ങള്‍ നേടിയത്. മുഴുവന്‍ സമയത്ത് 2-2ന് തുല്യത പാലിച്ച മത്സരം ഒടുവില്‍ ഷൂട്ടൗട്ടിലേയ്ക്ക് നിങ്ങുകയായിരുന്നു.ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും. ജര്‍മനിയെ സെമിയില്‍ പരാജയപ്പെടുത്തിയാണ് ബെല്‍ജിയം ഫൈനലില്‍ എത്തിയത്.


മത്സരത്തില്‍ ആദ്യഗോള്‍ നേടിയത് ഓസ്ട്രേലിയയ ആയിരുന്നു. പതിനാലാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ ടോം ക്രെയ്ഗ് ഓസ്ട്രേലിയക്കായിസ്കോര്‍ ചെയ്തു. ഈ ഗോളിന്റെ ബലത്തില്‍ ഓസ്ട്രേലിയ ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തി. സുമിത്, ഹര്‍മന്‍പ്രീത്, ഹര്‍ജീത്, മന്‍പ്രീത് എന്നിവരാണ് ഇന്ത്യക്കായി ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയ രണ്ടു കിക്കുകള്‍ തട്ടിതെറിപ്പിച്ച ഗോള്‍ കീപ്പര്‍ വികാസ് ദാഹിയയാണ് ഇന്ത്യയുടെ വിജയശില്‍പി.


എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഗുര്‍ജന്ത് സിങ് 42ആം മിനിറ്റില്‍ ഉജ്വലമായ പന്ത് ഓസ്ട്രേലിയന്‍ പോസ്റ്റിലെത്തിച്ച്‌ സ്കോര്‍ സമനിലയിലെത്തിച്ചു. ആദ്യ ഗോള്‍ വഴങ്ങിയതിന്റെ നിരാശ ഓസ്ട്രേലിയന്‍ താരങ്ങളില്‍ കെട്ടടങ്ങും മുമ്ബ് മന്ദീപ് സിങ് അടുത്ത ആഘാതം നല്‍കി. സ്കോര്‍ 21. എന്നാല്‍ 57ആം മിനിറ്റില്‍ ഓസ്ട്രേലിയ ഒരു ഗോള്‍ കൂടി നേടി ഓസീസ് സമനില പിടിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K