13 December, 2016 10:45:03 PM


രാശി ചിഹ്നം പറയും നിങ്ങളുടെ ലൈംഗിക അഭിരുചികള്‍



ഭൂതം, ഭാവി, വര്‍ത്തമാന കാലമറിയുന്നതിലും മറ്റും രാശി ചിഹ്നം (സോഡിയാക് സൈന്‍) പ്രത്യേകം പങ്ക് വഹിക്കുന്ന ഒന്നാണ്. ജനിച്ച ഇംഗ്ലീഷ് മാസം അടിസ്ഥാനപ്പെടുത്തിയാണ് സോഡിയാക് സൈന്‍ തീരുമാനിയ്ക്കുന്നത്. ഒരാളുടെ സെക്‌സ് ജീവിതം എങ്ങിനെയാണെന്ന് രാശി ചിഹ്നത്തിലൂടെ വിശദീകരിക്കാനാവും. അവര്‍ക്ക് പറ്റിയ പങ്കാളികളെയും രാശി ചിഹ്നത്തിലൂടെ തെരഞ്ഞെടുക്കാനാവും.


അക്വേറിയസ് (ജനുവരി 20 - ഫെബ്രുവരി 18)

കിടപ്പറയില്‍ പരീക്ഷണങ്ങള്‍ക്കു താല്‍പര്യപ്പെടുന്നവരും പുതിയ വഴികള്‍ കണ്ടെത്തുന്നവരുമാണ് ഇവര്‍. ഇതുകൊണ്ടുതന്നെ സെക്‌സ് ജീവിതം രസകരമാക്കുന്നവര്‍. മികച്ച സെക്‌സ് പങ്കാളികള്‍ - ജെമനി, ലിബ്ര, ഏരീസ്, ലിയോ, സാജിറ്റേറിയസ്.


പീസസ് (ഫെബ്രുവരി 19 - മാര്‍ച്ച് 19)

ഇവര്‍ സെക്‌സിനേക്കാള്‍ പ്രണയത്തിനാണ് മുന്‍ഗണന നല്‍കുന്നത്. സെക്‌സിന് മുന്‍കയ്യെടുക്കാത്തവര്‍. തനിയ്ക്കു മനസിനിണങ്ങിയ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നവര്‍. മികച്ച സെക്‌സ് പങ്കാളികള്‍ - ക്യാന്‍സര്‍, സ്‌കോര്‍പിയോ, ടോറസ്, വിര്‍ഗോ, കാപ്രികോണ്‍


ഏരീസ് (മാര്‍ച്ച് 20 - ഏപ്രില്‍ 19)

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ സെക്‌സ് വിഷയത്തില്‍ ഊര്‍ജസ്വലരായിരിയ്ക്കും. കിടക്കയില്‍ വന്യത കാണിയ്ക്കുന്നവരും സെക്‌സില്‍ പുതു പരീക്ഷണങ്ങള്‍ക്കു മുതിരുന്നവരുമായിരിക്കും.


ടോറസ് (ഏപ്രില്‍ 20 - മെയ് 20)

ടോറസ് വിഭാഗത്തില്‍ പെടുന്നവര്‍ റൊമാന്റിക്കായിരിയ്ക്കും. സെക്‌സിനു മുന്‍പുള്ള കളികളില്‍ താല്‍പര്യപ്പെടുന്നവര്‍. മികച്ച സെക്‌സ് പങ്കാളികള്‍ - സ്‌കോര്‍പിയോ, പിസസ്, ടോറസ്, വിര്‍ഗോ, കാപ്രികോണ്‍.


ജെമിനി (മെയ് 21 - ജൂണ്‍21)

ഈ വിഭാഗത്തില്‍ പെടുന്നവര്‍ ഇവര്‍ ശൃംഗാരസ്വഭാവമുള്ളവരായിരിയ്ക്കും. സാധാരണ കാര്യങ്ങളില്‍ പെട്ടെന്നു ബോറടിയ്ക്കുന്നവര്‍. റിസ്‌കെടുക്കാന്‍ താല്‍പര്യപ്പെടുന്നവര്‍. മികച്ച സെക്‌സ് പങ്കാളികള്‍ - ലിബ്ര, അക്വേറിയസ്, ഏരീസ്, ലിയോ, സാജിറ്റേറിയസ്


ക്യാന്‍സര്‍ (ജൂണ്‍ 22 - ജൂലൈ-22)

ഇവര്‍ സെക്‌സിലേയ്ക്കു തിരിയും മുന്‍പ് പങ്കാളിയെ ശാരീരികമായും, മാനസികമായും അറിയാന്‍ ആഗ്രഹിയ്ക്കുന്നു. പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നവര്‍. മികച്ച സെക്‌സ് പങ്കാളികള്‍ - സ്‌കോര്‍പിയോ, പിസസ്, ടോറസ്, വിര്‍ഗോ, കാപ്രികോണ്‍.



ലിയോ (ജൂലൈ23 - ആഗസ്റ്റ്22)

ആകര്‍ഷണമുള്ളവരായിരിയ്ക്കും ഈ വിഭാഗത്തില്‍ പെടുന്നവര്‍. സെക്‌സി ടൈപ്പായി ഇവര്‍ തങ്ങളുടെ പങ്കാളിയില്‍ നിന്നും സെക്‌സ് വിഷയങ്ങളില്‍ തുല്യതയാഗ്രഹിയ്ക്കുന്നവരാണ്. മികച്ച സെക്‌സ് പങ്കാളികള്‍ - ഏരീസ്, സാജിറ്റേറിയസ്, ജെമിനി, ലിബ്ര, അക്വേറിയസ്.


വിര്‍ഗോ (ആഗസ്ത് 23 - സെപ്റ്റംബര്‍ 22)

ഇവര്‍ പ്രാക്ടിക്കലായവരാണ്. പതിവുരീതികളില്‍ സംതൃപ്തരാകുന്നവര്‍. താനാഗ്രഹിയ്ക്കുന്ന സുരക്ഷിതത്വവും ഇഷ്ടങ്ങളും പങ്കാളിയില്‍ നിന്നും ലഭിച്ചാല്‍ പങ്കാളിയ്ക്ക് തുല്യരീതിയില്‍ സെക്‌സ് നല്‍കുന്നവര്‍. മികച്ച സെക്‌സ് പങ്കാളികള്‍ -ടോറസ്, കാപ്രികോണ്‍, ക്യാന്‍സര്‍, സ്‌കോര്‍പിയോ, പീസസ്.


ലിബ്ര (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)

റൊമാന്റിക്കായ ഇവര്‍ ഏതു കടമ്പ കടന്നും പങ്കാളിയെ സന്തോഷിപ്പിയ്ക്കാന്‍ തയ്യാറാകും, എന്നാല്‍ തിരിച്ചു ലഭിയ്ക്കണമെന്നു മാത്രം. പ്രണയം നിറഞ്ഞ സംഭാഷണങ്ങള്‍ കൊണ്ടുപോലും വികാരത്തിലെത്തുന്നവര്‍. മികച്ച സെക്‌സ് പങ്കാളികള്‍ - ജെമനി, അക്വാറിയസ്, ലിയോ, ഏരിസ്, സാജിറ്റേറിയസ്.


സ്‌കോര്‍പിയോ (ഒക്ടോബര്‍ 23 - നവംബര്‍ 21)

ബന്ധത്തില്‍ സ്വാര്‍ത്ഥത കാണിയ്ക്കുന്ന ഇവര്‍ സെക്‌സിന്റെ കാര്യത്തില്‍ നല്‍കാനും തിരിച്ചു സ്വീകരിയ്ക്കാനും താല്‍പര്യപ്പെടുന്നവരാണ്. പരീക്ഷണങ്ങള്‍ക്ക് ഒരുവട്ടമെങ്കിലും മുതിരുന്നവര്‍. ഇവരെ നല്ല സെക്‌സ് പങ്കാളികളെന്ന ഗണത്തില്‍ പെടുത്താനുമാകും. മികച്ച സെക്‌സ് പങ്കാളികള്‍ - ക്യാന്‍സര്‍, പീസസ്, കാപ്രികോണ്‍, വിര്‍ഗോ.


സാജിറ്റേറിയസ് (നവംബര്‍ 22 - ഡിസംബര്‍ 21)

ഭരിയ്ക്കപ്പെടുന്നതില്‍ താല്‍പര്യമില്ലാത്തവരാണ് ഇവര്‍. എളുപ്പത്തില്‍ ബോറടിയ്ക്കുന്ന ഇവര്‍ ഒരു ബന്ധത്തില്‍ ആത്മാര്‍ത്ഥമായി ഏര്‍പ്പെടാന്‍ സമയമെടുക്കും.  മികച്ച സെക്‌സ് പങ്കാളികള്‍ - ഏരീസ്, ലിയോ, ജെമിനി, ലിബ്ര, അക്വേറിയസ്.


കാപ്രികോണ്‍ (ഡിസംബര്‍ 22 - ജനുവരി 19)

ഇവര്‍ അല്‍പം ഉള്‍വലിഞ്ഞ പ്രകൃതക്കാരാണ്. പങ്കാളികളല്ലാത്തവരുമായി സെക്‌സിന് താല്‍പര്യപ്പെടാത്തവര്‍. പ്രണയവുമായി ബന്ധപ്പെടുത്തി സെക്‌സ് കാണുന്നവര്‍. അല്ലാത്തവരുമായി സെക്‌സിന് മുതിരാത്തവര്‍. വിശ്വസ്തരും ദയാലുക്കളുമായിരിയ്ക്കും. മികച്ച സെക്‌സ് പങ്കാളികള്‍-ടോറസ്, വിര്‍ഗോ, ക്യാന്‍സര്‍, സ്‌കോര്‍പിയോ, പീസസ്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 12.9K