11 December, 2016 10:07:52 AM


ഉദയ കൃഷ്ണയുടെ ചിത്രത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നു



കൊച്ചി: ട്വന്റി ട്വന്റിക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ചിത്രം വന്‍ വിജയമായി. വീണ്ടും സൂപ്പര്‍ സ്റ്റാറുകള്‍ ഒന്നിക്കുന്നു. മലയാള സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായിരിക്കും ഇതെന്നാണു സൂചന. പ്രമുഖ തിരക്കഥാകൃത്ത് ഉദയ കൃഷ്ണ സംവിധാനം ചെയ്യുന്ന് ചിത്രത്തിലാണു താരങ്ങള്‍ അഭിനയിക്കുന്നതെന്നാണു വിവരം.


ആശിര്‍വാദ് സിനിമാസിന്റ ബാനറില്‍ ആന്റണി പെരുമ്ബാവൂരും, ഫിലിം കമ്ബനിയുടെ ബാനറില്‍ ആന്റോ ജോസഫും ചേര്‍ന്നാണു ചിത്രം നിര്‍മ്മിക്കുന്നത്. പുലിമുരുകനു ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണു നായകന്‍. അജയ് വാസുദേവാണു ചിത്രം സംവിധാനം ചെയ്യുന്നത്. ഇത് പുര്‍ത്തിയാക്കിയ ശേഷമായിരിക്കും ഉദയ കൃഷ്ണ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിലേയ്ക്കു കടക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K