10 December, 2016 12:46:21 PM


നോട്ട്​ പിൻവലിച്ചതുമൂലം ബിവറേജസ്​ കോർപ്പറഷേന്​ 144 കോടിയുടെ നഷ്​ടം



കോഴിക്കോട്​: നോട്ട്​ പിൻവലിച്ചതുമൂലം​ ബിവറേജസ്​ കോർപറേഷന്​ 144 കോടിയുടെ നഷ്​ടമുണ്ടായതായി എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ. നികുതി ഇനത്തിൽ മാത്രം 80 കോടിയുടെ നഷ്​ടമുണ്ടായി. സമൂഹത്തെ ആകെ ബാധിച്ച പ്രശ്​നം ബെവ്​കോയെയും ബാധിക്കുകയായിരുന്നുവെന്ന്​ മന്ത്രി പറഞ്ഞു. ബിവറേജസ്​ കോർപറേഷനുണ്ടാകുന്ന നഷ്​ടം സർക്കാറി​െൻറ നികുതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ജോലിയുടെ ഭാഗമായുണ്ടാകുന്ന അക്രമണങ്ങൾ തടയുന്നതിനായി എക്​സൈസ്​ ജീവനക്കാർക്ക്​ കൂടുതൽ ആയുധങ്ങൾ നൽകുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട്​ മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു മന്ത്രി ടി.പി.രാമകൃഷ്​ണൻ.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K