24 November, 2016 03:46:37 PM


രൂപയുടെ മൂല്യം ഏറ്റവും കുറഞ്ഞ നിരക്കിലെത്തുമെന്ന് സാമ്പത്തിക വിദഗ്ധർ


മുംബൈ:  2013ന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്​ രൂപ എത്തുമെന്നാണ്​ സാമ്പത്തിക വിദഗ്ധർ പറയുന്നത്​. ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 70 രൂപ വരെ എത്തുമെന്നും പ്രവചനങ്ങളുണ്ട്​.  വിവിധ നടപടികളാണ്​രൂപയുടെ മൂല്യം തകരുന്നതിലേക്ക്​ നയിച്ചത്​. നവംബർ 8ന്​ ശേഷം രൂപയുടെ മൂല്യം എതാണ്ട്​ മൂന്ന്​ ശതമാനമാണ്​ കുറഞ്ഞത്​.

അതേസമയം, ഡോണൾഡ്​ ട്രംപിെൻറ വിജയത്തിന്​ ശേഷം ഡോളറിന്‍റെ മൂല്യം മറ്റ്​ ലോക കറൻസികളുമായി താരതമ്യം ചെയ്യുേമ്പാൾ ഉയരുകയാണ്​. ട്രംപ്​   ഇൻഫ്രാസ്​ട്രക്​ച്ചർ മേഖലക്ക്​ കൂടുതൽ പ്രാധാന്യം നൽകാനുള്ള സാധ്യതയുണ്ട്​. അതു​പോലെ തന്നെ അമേരിക്കയിലെ നികുതി നിരക്കുകളിൽ മാറ്റം വരുത്താനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്​. അമേരിക്കയിലെ ഡൗജോൺസ്​ സൂചിക മികച്ച നിലവാരത്തിലാണ്​ കുറച്ച്​ ദിവസങ്ങളായി വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്​. അമേരിക്കൻ ദേശീയ ബാങ്ക്​ ഡിസംബറിൽ പലിശനിരക്കുകളിൽ വർധന വരുത്താനുള്ള സാധ്യതയും നിലനിൽക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K