17 December, 2015 10:53:50 AM


തുറവൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ ഇടഞ്ഞു : ആളപായമില്ല

ചേര്‍ത്തല തുറവൂര്‍ മഹാക്ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞത് ഏറെ പരിഭ്രാന്തി പരത്തി. ആളപായമില്ല. ധനു ഒന്ന് സന്ധ്യാവേല ഉത്സവത്തിനായി എത്തിച്ച  ഗണേശ്കുമാറിന്‍റെ ഉടമസ്ഥതയിലുള്ള കീഴൂട്ട് വിശ്വനാഥന്‍ എന്ന ആനയാണ് ഇടഞ്ഞോടിയത്. വടം പോട്ടിച്ച് ഓടിയ ആന സമീപത്തുകെട്ടിയിരുന്ന ഉമാ മഹേശ്വരന്‍ എന്ന ആനയെയും കുത്തിയ ശേഷം അര കിലോമീറ്റര്‍ അകലെ റയില്‍വേ ക്രോസിനടുത്ത് പാടത്ത് നിലയുറപ്പിച്ചു. കുത്തിയതോട് പോലീസ് രംഗത്തെത്തി. ആനയെ അനുനയിപ്പിച്ച ശേഷം ലോറിയില്‍ കയറ്റി അയച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K