19 September, 2016 01:07:52 PM


ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി മറുനാട്ടിലേക്ക്



നടന്‍ ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി പ്രവാസ ജീവിതത്തിലേക്ക് കടക്കുന്നു. അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മിക്ക് ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്‍റെ മാര്‍ക്കറ്റിങ് രംഗത്താണ് ജോലി ലഭിച്ചത്. 



ജോലിക്കൊപ്പം നൃത്തവും കലയും ഒപ്പം കൊണ്ടുപോകാനാണ് ശ്രീലക്ഷ്മിയുടെ ആഗ്രഹം. ഗള്‍ഫ് തനിക്ക് വല്ലാത്ത സുരക്ഷിതത്വ ബോധം നല്‍കുന്നുവെന്നും അച്ഛനുണ്ടായ അപകടം ജീവിതത്തിലെ വഴിത്തിരിവായിരുന്നുവെന്നും ശ്രീലക്ഷ്മി പറയുന്നു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി നൃത്ത രംഗത്ത് സജീവമായ ശ്രീലക്ഷ്മി ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ പ്രഗത്ഭരുടെ കീഴില്‍ അഭ്യസിച്ചിട്ടുണ്ട്.



ജീവിതത്തിലെ പുതിയ ചുവടുവെയ്പ്പിന്‍റെ ആഹ്ലാദത്തിലാണ് താരം. ഒമാനില്‍ പോയാലും തന്‍റെ പഠനം അവസാനിപ്പിക്കില്ലെന്നും എംബിഎ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ശ്രീലക്ഷ്മി പറഞ്ഞു. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ അവതാരകയായും നര്‍ത്തകിയായും തിരികെ എത്തുമെന്നും ശ്രീലക്ഷ്മി പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K