03 September, 2016 11:18:37 PM


ജിയോയെ നേരിടാന്‍ പുതിയ ഓഫറുകളുമായി എയര്‍ടെല്‍



ദില്ലി: രാജ്യത്തെ ടെലികോം മേഖലയില്‍ മത്സരം മുറുകുന്നു. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ മുന്നോട്ടുവന്നതോടെ വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ മറ്റു സ്വകാര്യ കമ്പനികളും രംഗത്തെത്തി. റിലയന്‍സ് ജിയോയുടെ വാഗ്ദാനങ്ങളെ നേരിടാന്‍ കിടിലന്‍ ഓഫറുകളുമായി എയര്‍ടെല്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം മുംബൈയില്‍ 135 mbps വേഗമുള്ള 4ജി സേവനം വന്നതിന് പിന്നാലെ രാജ്യത്ത് എല്ലായിടത്തും അതിവേഗ 4ജി സേവനം ഉടന്‍ തന്നെ ലഭ്യമാക്കുമെന്ന് എയര്‍ടെല്‍ അധികൃതര്‍ പ്രഖ്യാപിച്ചു.


കാരിയര്‍ അഗ്രഗേഷന്‍ എന്ന പദ്ധതിയിലൂടെ എല്ലായിടത്തും വേഗമേറിയ ഡേറ്റാ സേവനമാണ് ജിയോ നല്‍കുന്നത്. ജിയോയുടെ 4ജി വേഗം 5090 mbps വരെയാണ്. ഈ വേഗം മിക്ക സ്ഥലങ്ങളിലും ലഭ്യമല്ല. എന്നാല്‍ ഇതര കമ്പനികളേക്കാള്‍ വേഗം കൂടുതലാണ്. 4060 ശതമാനം 4ജി വേഗത ഉയര്‍ത്താനാണ് എയര്‍ടെല്‍ പദ്ധതി. എയര്‍ടെല്‍ ഡേറ്റാ നിരക്കുകളും കുത്തനെ കുറച്ചു. 51 രൂപയ്ക്ക് ഒരു ജിബി 3ജി, 4ജി ഡേറ്റ എയര്‍ടെലിന്റെ പുതിയ ഓഫര്‍. ആദ്യം 1498 രൂപയ്ക്ക് റീചാര്‍ജ് ചെയ്യണം. പിന്നീട് 12 മാസത്തിനിടെ എത്ര വേണമെങ്കിലും 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് 1 ജിബി ഡേറ്റ ഉപയോഗിക്കാം. 51 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ 28 ദിവസത്തേക്ക് 1 ജിബി ഡേറ്റ ലഭിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K