07 January, 2016 12:21:07 PM


കലോത്സവ വേദി കലാപവേദി ആക്കരുത് : എ.എം ആരിഫ്

കായംകുളം: സര്‍ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന്‌ പകരം സ്വാധീനത്തിലൂടെ വിജയം നേടാന്‍ ശ്രമിക്കുന്ന രക്ഷിതാക്കള്‍ റിയാലിറ്റി ഷോ സിന്‍ഡ്രം ബാധിച്ചവരാണെന്ന്‌ എ.എം.ആരിഫ്‌ എം.എല്‍.എ കലോത്സവം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 കലോത്സവം സര്‍ഗവേദിയാണ്‌. അതിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനു പകരം കടിപിടി വേദിയാക്കരുത്‌. വിധികര്‍ത്താക്കളെ സ്വാധീനിക്കാതെ അര്‍ഹതയുള്ളവര്‍ വിജയിക്കണം. വിജയികളെ അനുമോദിക്കാനുള്ള ഹൃദയവിശാലത രക്ഷിതാക്കള്‍ക്കുണ്ടാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

നടന്‍ അനൂപ്‌ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍ അധ്യക്ഷത വഹിച്ചു








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K