19 August, 2016 12:52:41 PM


സിന്ധുവിനും സാക്ഷിക്കും പരമോന്നത കായിക ബഹുമതി



ദില്ലി: ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിനും മെഡലുറപ്പിച്ച പി.വി. സിന്ധുവിനും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന നല്‍കും. മെഡല്‍ നേടുന്നവര്‍ക്ക് ഖേല്‍രത്ന നല്‍കാമെന്ന സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമായാണ് കായികമന്ത്രാലയത്തിന്‍െറ മുന്‍കൂര്‍ ശിപാര്‍ശ ഇല്ലെങ്കിലും ഒളിമ്പിക്സ്  പുരസ്കാരം നല്‍കുന്നത്. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ ദീപ കര്‍മാകറിനും ഷൂട്ടിങ് താരം ജിതു റായിക്കും ഖേല്‍രത്ന നല്‍കാന്‍ കായികമന്ത്രാലയം തീരുമാനിച്ചിരുന്നു. ഒൗദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K