17 December, 2015 05:57:26 AM


സിപിഎം ഓഫീസിലെത്തി ബാങ്ക് ജീവനക്കാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു




കൊല്ലം:   കഴിഞ്ഞ ദിവസം പുനലൂര്‍, അഞ്ചല്‍ ഏരിയ കമ്മിറ്റികളുടെ സംയുക്തയോഗം കൂടുന്നതിനിടെ പാര്‍ട്ടിയുടെ പുനലൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും ഭാര്യയുമെത്തിയാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്ന.മനപ്പൂര്‍വ്വം ദ്രോഹിക്കുകയും ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു  ആത്മഹത്യാശ്രമം.

നേരത്തെ പാര്‍ട്ടിയുടെയും സി.ഐ.ടി.യു.വിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി.ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ മുന്നിലായിരുന്നു നാടകീയ രംഗങ്ങള്‍. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. തുടര്‍ന്ന് നേതാക്കള്‍ ഏറെ പണിപ്പെട്ടാണ് ജീവനക്കാരനെ ശാന്തനാക്കുകയും മണ്ണെണ്ണ നിറച്ച കന്നാസ് പിടിച്ചുവാങ്ങുകയും ചെയ്തത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K