05 January, 2016 01:00:10 PM


നടന്‍ ആസിഫ് അലിയുടെ വീടിന് നേരെ ആക്രമണം




തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീടിനു നേര്‍ക്ക് പുലര്‍ച്ചെ ആക്രമണമുണ്ടായി. വീടിന്‍റെ മതില്‍ ചാടിക്കടന്ന് എത്തിയ സംഘം ജനല്‍ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. ഈ സമയം ആസിഫിന്‍റെ സഹോദരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.  ആസിഫിന്‍റെ പിതാവ് ഷൗക്കത്തലിയോടുള്ള രാഷ്ട്രീയ പകപോക്കലാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടുകാര്‍ പറയുന്നു. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗമാണ് ഷൗക്കത്തലി.  തൊടുപുഴ മുനിസിപ്പാലിറ്റി   16ാം വാര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞ ദിവസം തര്‍ക്കമുണ്ടായിരുന്നെന്നും ഇതിന്‍റെ പ്രതികാരമാകാം ആക്രമണ കാരണമെന്നും കരുതുന്നതായി പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. 






Share this News Now:
  • Google+
Like(s): 316