18 July, 2016 09:24:08 PM


വാണിജ്യ നികുതി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കല്‍ ഈ മാസം 31 വരെ മാത്രം

തിരുവനന്തപുരം: വാണിജ്യ നികുതി വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യാപാരികള്‍ നിര്‍ബന്ധമായും ജൂലൈ 31 ന് മുന്‍പ് 2015-16 വര്‍ഷത്തെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കണം. പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്ന നികുതി കൃത്യമായി അടച്ചത്‌കൊണ്ട് തീരുന്നതല്ല വ്യാപാരികളുടെ ബാധ്യത. അതു സംബന്ധിച്ച കണക്കുകള്‍ വാണിജ്യ നികുതി വകുപ്പില്‍ കൃത്യമായി സമര്‍പ്പിക്കുകയും വേണം. ഇതിന് വളരെ ലളിതവും സുതാര്യവുമായ ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ട്.


ജൂലായ് 16 ലെ കണക്കുകള്‍ പ്രകാരം 1,31,498 വ്യാപരികള്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ പിഴയടക്കമുള്ള നിയമ നടപടികള്‍ക്ക് തയ്യാറെടുക്കുകയാണ് വാണിജ്യ നികുതി വകുപ്പ്. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 31ന് അവസാനിച്ചിരുന്നു. വ്യാപാരികളുടേയും വിവിധ വ്യാപാരി-വ്യവസായി സംഘടനകളുടേയും അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ്വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 31 വരെ നീട്ടിയത്. അവസാന തീയതിയില്‍ ഇനി മാറ്റം ഉണ്ടായിരിക്കില്ലെന്ന് വാണിജ്യ നികുതി വകപ്പ് അറിയിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K