10 August, 2022 01:45:17 PM


പാലക്കാട്‌ ചിറ്റിലഞ്ചേരിയിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പ്രതി കീഴടങ്ങി



പാലക്കാട്: ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂർ ശിവദാസന്‍റെ മകൾ സൂര്യപിയ (24) യാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു കൊലപാതകം. ഡിവൈഎഫ്ഐ കൊന്നല്ലൂർ യൂണീറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവും മേലാർകോട് പഞ്ചായത്ത് സിഡിഎസ് അംഗവുമാണ് സൂര്യ പ്രിയ. യുവതിയുടെ വീട്ടിലാണ് കൊലപാതകം നടന്നത്. വീട്ടിൽ മറ്റരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തിൽ പ്രതി അഞ്ചുമൂർത്തി മംഗലം ചിക്കോട് സുജീഷ് പോലീസ് സ്റ്റേഷനിലെത്തി കിഴടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K