05 July, 2022 09:23:46 PM


മാധ്യമപ്രവർത്തകയോട് മോശമായി സംസാരിച്ചു; പി.സി. ജോർജിനെതിരേ വീണ്ടും കേസ്



തിരുവനന്തപുരം: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് പി.സി. ജോർജിനെതിരേ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഐപിസി 509 പ്രകാരം തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസെടുത്തത്. പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് ജോർജ് വെളിപ്പെടുത്തിയത് ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകയ്ക്ക് നേരെയായിരുന്നു വിവാദ പരാമർശം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K