04 July, 2022 09:51:37 PM


നി​ര്‍​മാ​താ​വി​ന് വേ​ണ്ട​ത് ഭ​ക്തി​ഗാ​നം കേ​ട്ടു​കൊ​ണ്ട് ലൈം​ഗി​ക ബ​ന്ധം - ന​ടി ശി​വ്യ പ​താ​നി​യ



മുംബൈ: ഭക്തിഗാനം കേട്ടുകൊണ്ട് നി​ര്‍​മാ​താ​വ് ലൈം​ഗി​ക ബ​ന്ധ​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചുവെന്ന വെ​ളി​പ്പെ​ടു​ത്ത​ലുമായി ന​ടി ശി​വ്യ പ​താ​നി​യ. നി​ര​വ​ധി ടി​വി ഷോ​ക​ളി​ലൂ​ടെ​യും ബാ​ല് ശി​വ് എ​ന്ന സീ​രി​യ​ലി​ലെ പാ​ര്‍​വ​തി​യാ​യും അ​ഭി​ന​യരംഗത്ത് പ്രശസ്തയായ ശി​വ്യ പ​താ​നി​യ മി​നി സ്‌​ക്രീ​ന്‍ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​ങ്ക​രി​യാ​ണ്.

ഹം​സ​ഫ​ര്‍ എ​ന്ന ഷോ​യു​ടെ സം​പ്രേ​ക്ഷ​ണം മു​ട​ങ്ങി​യ​തോ​ടെ ശി​വ്യ​യ്ക്ക് എ​ട്ട് മാ​സ​ത്തോ​ളം ജോ​ലി​യി​ല്ലാ​യി​രു​ന്നു. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മോ​ശം സ​മ​യ​മാ​യി​രു​ന്നു ഇ​തെ​ന്ന് ശി​വ്യ പ​റ​യു​ന്നു. 'ഇ​തി​നി​ട​യി​ലാ​ണ് മും​ബൈ​യി​ലെ സാ​ന്താ​ക്രൂ​സി​ല്‍ ഒ​രു ഓ​ഡി​ഷ​ന് വി​ളി​ക്കു​ന്ന​ത്. വ​ള​രെ ചെ​റി​യ മു​റി​യി​ലേ​ക്ക് നി​ര്‍​മാ​താ​വെ​ന്നു പ​റ​ഞ്ഞ​യാ​ള്‍ എ​ന്നെ വി​ളി​പ്പി​ച്ചു. വ​ള​രെ പോ​പ്പു​ല​ര്‍ ആ​യ ഒ​രു ന​ട​നു​മാ​യി പ​ര​സ്യം ചെ​യ്യ​ണ​മെ​ങ്കി​ല്‍ വി​ട്ടു വീ​ഴ്ച്ച ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന് പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പ​റ​യു​മ്പോ​ള്‍ അ​യാ​ള്‍ ലാ​പ്ടോ​പ്പി​ല്‍ ഹ​നു​മാ​ന്‍ ചാ​ലി​സ ഇ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ര​സ​ക​ര​മാ​യ ഭാ​ഗ​മാ​ണ് ഇ​ത്. എ​നി​ക്ക് ചി​രി​വ​ന്നു.. ചി​രി​ച്ചു​കൊ​ണ്ട് ഞാ​ന്‍ അ​യാ​ളോ​ട് ചോ​ദി​ച്ചു, നി​ങ്ങ​ള്‍​ക്ക് നാ​ണ​മി​ല്ലേ…​നി​ങ്ങ​ള്‍ ഭ​ജ​ന കേ​ള്‍​ക്കു​ന്നു​ണ്ടോ, നി​ങ്ങ​ള്‍ എ​ന്താ​ണ് പ​റ​യു​ന്ന​ത്?' നി​ര്‍​മ്മാ​താ​വ് എ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​യാ​ള്‍ വ്യാ​ജ​നാ​ണെ​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് താ​രം അ​റി​ഞ്ഞ​ത്.

ഇ​ന്‍​ഡ​സ്ട്രി​യി​ലെ സു​ഹൃ​ത്തു​ക്ക​ളോ​ട് അ​യാ​ളി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്കാ​ന്‍ ശി​വ്യ ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ക് റി​ഷ്ട പാ​ര്‍​ട്ണ​ര്‍​ഷി​പ്പ്, യേ ​ഹേ ആ​ഷി​ഖി, രാ​ധാ​കൃ​ഷ്ണ, ലാ​ല്‍ ഇ​ഷ്‌​ക്, വി​ക്രം ബേ​താ​ല്‍, രാം ​സി​യ കേ ​ല​വ് കു​ഷ് എ​ന്നി​വ​യാ​ണ് ശി​വ്യ​യു​ടെ പ്ര​ശ​സ്ത​മാ​യ ടി​വി ഷോ​ക​ള്‍. 330,000 ഫോ​ളോ​വേ​ഴ്‌​സ് ആ​ണ് ശി​വ്യ​യ്ക്ക് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ ഉ​ള്ള​ത്. ഫി​ദ എ​ന്ന മ്യൂ​സി​ക് വീ​ഡി​യോ​യി​ലും ശി​വ്യ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ണ്ട്.



Share this News Now:
  • Mail
Like(s): 5.7K