04 July, 2022 07:00:49 PM


മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ...; കു​ഴ​ൽ​നാ​ട​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ സ​ഭ ടി​വി​യു​ടെ സം​പ്രേ​ഷ​ണം നി​ല​ച്ചു



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്നു​വെ​ന്ന് നി​യ​മ​സ​ഭ​യി​ൽ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ പ​റ​യു​ന്ന​തി​നി​ടെ സം​പ്രേ​ഷ​ണം നി​ല​ച്ച് സ​ഭ ടി​വി. ധ​നാ​ഭ്യ​ർ​ഥ​ന ച​ര്‍​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു മാ​ത്യു​വി​ന്‍റെ പ്ര​സം​ഗം ഇ​ട​യ്ക്കു​വ​ച്ച് ത​ട​സ​പ്പെ​ട്ട നി​ല​യി​ല്‍ സം​പ്രേ​ഷ​ണം നി​ര്‍​ത്തി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ളെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​തോ​ടെയാണ് സം​ഭ​വം. പി​ന്നീ​ട് അ​ടി​യ​ന്ത​ര പ്ര​മേ​യം ച​ര്‍​ച്ച ചെ​യ്യു​ന്ന സ​മ​യ​ത്ത് മാ​ത്ര​മാ​ണ് സ​ഭാ ടി​വി തി​രി​ച്ച് ലൈ​വാ​യ​ത്. ഇ​ത് ആ​സൂ​ത്രി​ത​മാ​ണെ​ന്ന് ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K