04 July, 2022 06:51:52 PM


പാ​ലാ​രി​വ​ട്ടം പാ​ലം പോ​ലെ​യ​ല്ല കു​ളി​മാ​ട് പാ​ല​മെ​ന്ന് മ​ന്ത്രി മുഹമ്മദ് റി​യാ​സ്



തി​രു​വ​ന​ന്ത​പു​രം: കു​ളി​മാ​ട് പാ​ലം ത​ക​ർ​ച്ച സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ ക​ണ്ടെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. എ​ന്നാ​ൽ പാ​ലാ​രി​വ​ട്ടം പാ​ലം പോ​ലെ​യ​ല്ല കു​ളി​മാ​ട് പാ​ല​മെ​ന്നും ഇ​വ ര​ണ്ടും ത​മ്മി​ൽ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കു​ളി​മാ​ട് പാ​ല​ത്തി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് കാ​ര​ണം ഹൈ​ഡ്രോ​ളി​ക് ജാ​ക്കി​യു​ടെ അ​പാ​ക​ത​യാ​ണെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി. 

കു​ളി​മാ​ട് വിഷയത്തിൽ വി​ജി​ല​ന്‍​സ് അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, ക​രാ​റു​കാ​ർ​ക്കെ​തി​രേ എ​ന്തു​കൊ​ണ്ട് ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ചോ​ദി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K