04 July, 2022 09:43:22 AM


കോ​വി​ഡ് ബാ​ധി​ച്ച് കോട്ടയത്ത് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദേ​ശ പൗ​ര​ൻ മ​രി​ച്ചു


കോ​ട്ട​യം: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദേ​ശ പൗ​ര​ൻ മ​രി​ച്ചു. ഫ്രാ​ൻ​സ് സ്വ​ദേ​ശി മെ​ർ​സി​യ​ർ പൈ​വേ ആ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​നാ​യി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യനി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ജൂ​ലൈ ര​ണ്ടി​ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച ആ​രോ​ഗ്യ നി​ല വീ​ണ്ടും ഗു​രു​ത​ര​മാ​കു​ക​യും ഇ​ന്നു പു​ല​ർ​ച്ചെ അ​ന്ത​രി​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K