03 July, 2022 07:04:34 PM


ഒ​ള​ശ​യി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ പൊ​ളി​ച്ച് മോ​ഷ​ണം; എ​ട്ട് പ​വ​ൻ ക​വ​ർ​ന്നു



കോ​ട്ട​യം: ഒ​ള​ശ​യി​ൽ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് എ​ട്ട് പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. ഒ​ള​ശ പ​ള്ളി​ക്ക​വ​ല അ​ല​ക്ക​ട​വ് തോ​ണി​ക്ക​ട​വി​ൽ പ്ര​ശോ​ഭ് ദേ​വ​സ്യ​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. അ​ടു​ക്ക​ള വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​രി​യി​ൽ സ്വ​ർ​ണ​മാ​ണ് മോ​ഷ്ടി​ച്ച​ത്. ഇ​തി​ന് ശേ​ഷം അ​ടു​ത്ത മു​റി​യി​ൽ മു​ത്ത​ശി​ക്കൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ക്കാ​നും ശ്ര​മി​ച്ചു. പെ​ൺ​കു​ട്ടി ഉ​ണ​ർ​ന്ന് ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

വീ​ട്ടു​ട​മ​സ്ഥ​ൻ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് എ​ത്തു​ന്ന വ​ഴി​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ഒ​രാ​ൾ ബൈ​ക്കി​ൽ പോ​കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​യാ​ളെ പി​ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. പ​രി​ശോ​ധ​ന​യി​ൽ തി​രു​വ​ല്ല സ്വ​ദേ​ശി​യു​ടെ നി​ന്ന് മോ​ഷ​ണം പോ​യ ബൈ​ക്കാ​ണ് ഇ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​തു​കൂ​ടാ​തെ സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ചു. ഒ​ള​ശ്ശ സ്വ​ദേ​ശി ബി​ജു​വി​ൻ്റെ ഹോ​ണ്ട ബൈ​ക്കാ​ണ് രാ​ത്രി മോ​ഷ​ണം പോ​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K