03 July, 2022 08:47:59 AM


മു​ഖ‍്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്കും - പി.​സി. ജോ​ർ​ജ്



കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണാ വി​ജ​യ​നു​മെ​തി​രെ വി​മ​ർ​ശ​നം ആ​വ​ർ​ത്തി​ച്ച് പി.​സി. ജോ​ർ​ജ്. വീ​ണാ വി​ജ​യ​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ അ​ന്വ​ഷി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ മ​ക​ളും വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു​വെ​ന്നും പി.​സി. ജോ​ർ​ജ് ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് തെ​ളി​യി​ക്കേ​ണ്ട​ത്.

ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ ത​ട്ടി​പ്പാ​ണ് ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ള്‍​ക്കും ഈ ​കൊ​ള്ള​യി​ല്‍ പ​ങ്കു​ണ്ട്. തന്‍റെ ഭാര്യയെയും കള്ളക്കേസിൽ കുടുക്കാൻ ശ്രമമുണ്ട്. സ​ര്‍​ക്കാ​രി​നും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ന​ല്‍​കു​മെ​ന്നും പി.​സി. ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K