02 July, 2022 04:48:43 PM


പി.​സി.​ജോ​ർ​ജ് അ​റ​സ്റ്റി​ൽ : നടപടി സോളാർ കേസ് പ്രതിയുടെ പരാതിയിൽ



തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജനപക്ഷം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​സി.​ ജോ​ർ​ജി​നെ പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സോ​ളാ​ർ കേ​സ് പ്ര​തി ഇ​ന്ന് ഉ​ച്ച​യ്ക്കു ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്താ​ണ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി. മ്യൂ​സി​യം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ക​ന്‍റോ​ണ്‍​മെ​ന്‍റ് അ​സി. ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഉ​ച്ച​യ്ക്ക് 12.40ന് ​സോ​ളാ​ർ കേ​സ് പ്ര​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് തി​ടു​ക്ക​പ്പെ​ട്ടു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം ഫെ​ബ്രു​വ​രി 10ന് ​തൈ​ക്കാ​ട് ഗ​സ്റ്റ്ഹൗ​സി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ലൈംഗിക താത്പര്യത്തോടെ സ്പർശിച്ചെന്നും ഫോ​ണി​ലൂ​ടെ അപമാനകരമായ സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ചെ​ന്നു​മാ​ണ് പ​രാ​തി. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പുകളിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐപിസി 354, 354എ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്.

സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വ്യാ​ജ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി ക​ലാ​പ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന മു​ൻ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് ഇന്നു ജോ​ർ​ജി​നെ ചോ​ദ്യംചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഗ​സ്റ്റ് ഹൗ​സി​ൽ ചോ​ദ്യംചെ​യ്യ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ്യൂ​സി​യം പോ​ലീ​സി​ൽ പീ​ഡ​ന പ​രാ​തി എ​ത്തി​യ​ത്. പി​ന്നാ​ലെ ജോ​ർ​ജി​ന്‍റെ അ​റ​സ്റ്റും രേ​ഖ​പ്പെ​ടു​ത്തി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K