01 July, 2022 05:11:53 PM


പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ല - ഡിഎംഒ



പാലക്കാട്: പേ വിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിക്കാനിടയായത് വാക്‌സിന്റെ അപാകതയല്ലെന്നും മുറിവിന്റെ ആഴം കൂടിയതു കൊണ്ടാകാമെന്ന് ഡിഎംഒ. ഇക്കാര്യം റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധിക്കും. കടിച്ച പട്ടിക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്നും പെണ്‍കുട്ടിക്ക് വാക്‌സിന്‍ കൃത്യസമയത്ത് നല്‍കിയിരുന്നതായും ഡിഎംഒ പറഞ്ഞു. 

പെണ്‍കുട്ടിക്ക് നാല് ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ നല്‍കിയിരുന്നു. ശരീരത്തിലെ മുറിവ് വളരെ ആഴത്തിലായിരുന്നു. അത് കാരണാമാകാം പേ വിഷബാധയേറ്റ് മരിക്കാന്‍ ഇടയായതെന്നാണ് സംശയിക്കുന്നത്. കടിച്ചത് വളര്‍ത്തു പട്ടിയായിരുന്നില്ലെന്നും അതിന് വാക്‌സിന്‍ നല്‍കിയിരുന്നില്ലെന്നും ഡിഎംഒ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K