30 June, 2022 12:08:44 PM


കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം



തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പൊന്‍മുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഓട്ടോ റിക്ഷയെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് അപകടം ഉണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K