27 June, 2022 10:46:03 AM


പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി



കാസര്‍ഗോഡ്: പ്രവാസിയായ യുവാവിനെ നാട്ടിലേക്ക് വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. പുത്തിഗെ മുഗുറോഡിലെ അബ്ദുള്‍ റഹ്‌മാന്റെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (34) ആണു കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം മൃതദേഹം ബന്തിയോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച സംഘം കടന്നുകളഞ്ഞെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് സിദീഖിന്റെ സഹോദരന്‍ അന്‍വര്‍ , ബന്ധു അന്‍സാര്‍ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ഉപയോഗിച്ചാണ് സിദീഖിനെ വിളിച്ചു വരുത്തിയത്.

അന്‍വറും അന്‍സാറും ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടിലെത്തിയ സിദ്ദീഖിനെ ഇന്നലെ ഉച്ചയോടെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാത്രിയോടെയാണ് ഒരു വാഹനത്തില്‍ ബന്തിയോട് ആശുപത്രിയിലെത്തിച്ചത്. കൊലയ്ക്ക് പിന്നില്‍ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലയ്ക്ക് നേതൃത്വം നല്‍കിയ റയീസ്, നൂര്‍ഷ, ഷാഫി എന്നിവരെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സാമ്പത്തിക ഇടപാടാണ് കൊലയ്ക്ക് പിന്നിലെന്നും കണ്ടെത്തിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K