25 June, 2022 09:41:50 PM


സംസ്ഥാനത്തെ എല്ലാ മദ്യവില്‍പനശാലകളും ബാറുകളും നാളെ അടച്ചിടും



തിരുവനന്തപുരം: സംസ്ഥാനത്തെ നാളെ സമ്പുര്‍ണ ഡ്രേ ഡേ ആയിരിക്കും. ബിവറേജസ് കോര്‍പ്പറേഷന്‍റേയോ കണ്‍സ്യൂമര്‍ ഫെഡിന്‍റേയോ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പനശാലകളും നാളെ തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകള്‍ക്കും നാളെ അവധി ബാധകമായിരിക്കും.

ജൂണ്‍ 26-നാണ് അന്താരാഷ്ട്ര ലഹരിവിരുദ്ധം ദിനം. ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. മദ്യഷോപ്പുകള്‍ക്ക് അവധിയായിരിക്കുമെന്ന വാര്‍ത്ത സാമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ സംസ്ഥാനത്തെ മദ്യവില്‍പനശാലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 1987-ല്‍ ഐക്യരാഷ്ട്രസഭ മുന്‍കൈയ്യെടുത്താണ് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനാചരണം തുടങ്ങിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K