25 June, 2022 04:47:06 PM


രാ​ഹു​ലി​ന്‍റെ ഓഫീസിനു നേരെയുള്ള ആ​ക്ര​മ​ണം: ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​ക്ര​മ​ത്തി​ൽ ഉ​യ​ർ​ന്ന ആ​രോ​പ​ണം ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ക്ര​മി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​വി​ഷി​ത് സ്റ്റാ​ഫി​ൽ നി​ന്ന് ഒ​ഴി​വാ​യ ആ​ളാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഈ ​മാ​സം ആ​ദ്യ​മാ​ണ് അ​വി​ഷി​ത് ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. രാ​ഹു​ലി​ന്‍റെ ഓ​ഫീ​സ് ആ​ക്ര​മി​ച്ച കേ​സി​ൽ അ​വി​ഷി​ത്തി​നെ പ്ര​തി ചേ​ർ​ത്ത​തോ​ടെ ആ​രോ​ഗ്യ​മ​ന്ത്രി​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K