24 June, 2022 01:22:08 AM


കോട്ടയം മണർകാട് പച്ചക്കറി കടയിൽ വൻ തീപിടുത്തം; സമീപ കടകളിലേക്കും തീ പടർന്നു

 
കോട്ടയം: മണർകാട് പച്ചക്കറി കടയിൽ വൻ തീപിടുത്തം. രാത്രി 11.30 ഓടെയാണ് സംഭവം. ലക്ഷങ്ങളുടെ നാശനഷ്ടം. മണർകാട് പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന കൊച്ച് എന്ന വ്യക്തിയുടെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് കാരണമെന്ന് കരുതുന്നു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. 

പച്ചക്കറിയോടൊപ്പം,  പലചരക്ക് സാധനങ്ങളും കടയിൽ ഉണ്ടായിരുന്നു. രാത്രിയായിരുന്നതും കൂടാതെ ഷട്ടർ അടഞ്ഞ് കിടന്നതും അഗ്നിബാധയുണ്ടായത് പുറത്ത് അറിയാനും വൈകി. സമീപ കടകളിലേക്കും തീ പടർന്ന് തുടങ്ങിയതോടെയാണ്  തീ പിടിച്ചത് മനസിലാക്കി ഫയർഫോഴ്സ് അധികൃതരെ അറിയിച്ച് ഉടൻ തീയണച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K