21 June, 2022 08:37:15 PM


വിദ്യാർഥികൾക്കായി സൈബർ ബോധവത്കരണ ക്ലാസിനു കോട്ടയം ജില്ലയിൽ തുടക്കം



കോട്ടയം: ഇന്‍റർനെറ്റിന്‍റെ സുരക്ഷിത ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും കുടുബാംഗങ്ങള്‍ക്കും ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേരള പോലീസും യുനിസെഫും സംയുക്തമായി ആരംഭിച്ച ഡി-സേഫ് കാമ്പയിന്‍റെ കോട്ടയം ജില്ലയിലെ ആദ്യ പരിപാടി ജില്ല പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിൽ ഇന്ന് കാഞ്ഞിരം എസ് എന്‍ഡിപി ഹൈസ്കൂളില്‍ നടന്നു. സൈബര്‍ ക്രൈം പോലീസ് സ്റ്റേഷൻ എസ്എ.ച്ച്.ഓ. അരുൺ എം.ജെ കുട്ടികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ്‌ എടുത്തു.

ഓൺലൈൻ മൊബൈല്‍ ദുരുപയോഗം, അതിക്രമം എന്നിവയിൽനിന്ന് വിദ്യാർഥികളെ സംരക്ഷിക്കുക, സൈബർ ലോകത്ത് കുട്ടികൾ ഇരകളാക്കപ്പെടാനുള്ള സാധ്യത, സ്മാര്‍ട്ട് ഫോണ്‍, ഇന്‍റര്‍നെറ്റ്, ഇന്‍റര്‍നെറ്റിന്‍റെ സുരക്ഷിത ഉപയോഗം, മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടെ ഉപയോഗിക്കുന്ന ഒ.ടി.പി, പിന്‍ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ, സാങ്കേതികവും നിയമപരവുമായ വസ്തുതകളും അതുവഴി മാനസിക സന്തുലനവും തുടങ്ങിയ വിഷയങ്ങള്‍ ഉൾപ്പെടുത്തികൊണ്ടുള്ള സമഗ്രമായ ഒരു ബോധവല്‍ക്കരണ പരിപാടിയാണ് ഡി-സേഫ്.


സൈബർ സുരക്ഷയിലെ അടിസ്ഥാന വിവരങ്ങള്‍ ഒരു ശരാശരിക്കാരന് മനസിലാക്കാന്‍ പാകത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില്‍ പാമ്പാടി, കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിലും ഇന്ന് ക്ലാസ്സ്‌ നടന്നു. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ സ്കൂൾ, കോളേജുകള്‍ കേന്ദ്രീകരിച്ച്  കൂടുതല്‍ ബോധവൽക്കരണ ക്ലാസുകൾ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K