19 June, 2022 10:48:55 AM


പി​ക്ക്അ​പ്പ് വാ​ൻ ഇ​ടി​ച്ചു ക​യ​റി റോഡരികിൽ നിന്ന ര​ണ്ട് പേ​ര്‍ മ​രി​ച്ചു; അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്ക്


ക​ണ്ണൂ​ർ: ക​ണ്ണ​പു​ര​ത്ത് റോ​ഡ് സൈ​ഡി​ല്‍ നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് പി​ക്ക്അ​പ്പ് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി ര​ണ്ട് പേ​ര്‍ മ​രി​ച്ചു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണ്, ക​ണ്ണ​പു​രം യോ​ഗ​ശാ​ല സ്വ​ദേ​ശി എ​ന്‍. നൗ​ഫ​ല്‍, പാ​പ്പി​നി​ശേ​രി വെ​സ്റ്റ് സ്വ​ദേ​ശി അ​ബ്ദു​ള്‍ സ​മ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ലു​ണ്ടാ​യി​രു​ന്ന സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​ര​നെ​യും വാ​ഹ​നം ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K