18 June, 2022 09:30:30 PM


വീ​​​ടി​​​ന്‍റെ പൂ​​​മു​​​ഖ​​​ത്തി​​​രു​​​ന്ന് മൊ​​​ബൈ​​​ല്‍ ഫോ​​​ൺ നോ​​​ക്കി​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ​​​യു​​​ടെ മാ​​​ല പൊ​​​ട്ടി​​​ച്ചെ​​​ടു​​​ത്ത് കള്ളൻ



കൊ​​​ച്ചി: രാ​​​ത്രി വീ​​​ടി​​​ന്‍റെ പൂ​​​മു​​​ഖ​​​ത്തി​​​രു​​​ന്ന് മൊ​​​ബൈ​​​ല്‍ ഫോ​​​ൺ നോ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​ത്തു പ​​​വ​​​ന്‍റെ മാ​​​ല പൊ​​​ട്ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യി പ​​​രാ​​​തി. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പ​​​ത്ത​​​ര​​​യോ​​​ടെ ത​​​മ്മ​​​നം ന​​​ന്ദ​​​ന​​​ത്ത് കൊ​​​ച്ചാ​​​ക്കോ റോ​​​ഡി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. റോ​​​ഡി​​​നോ​​​ടു ചേ​​​ര്‍​ന്നാ​​​ണ് ഇ​​​വ​​​രു​​​ടെ വീ​​​ട്. മോ​​​ഷ്ടാ​​​വ് പി​​​ന്നി​​​ലൂ​​​ടെ​​​യെ​​​ത്തി മാ​​​ല പൊ​​​ട്ടി​​​ച്ചെ​​​ടു​​​ത്തു ക​​​ട​​​ന്നു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.

വീ​​​ട്ടി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു പ​​​ള്‍​സ​​​ര്‍ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടു പേ​​​രാ​​​ണ് മാ​​​ല പൊ​​​ട്ടി​​​ച്ച​​​തെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെ​​​യി​​​ന്‍​കോ​​​ട്ടും ഹെ​​​ല്‍​മ​​​റ്റും ധ​​​രി​​​ച്ചി​​​രു​​​ന്ന ഇ​​​വ​​​ര്‍ മാ​​​സ്‌​​​ക്‌ വ​​​ച്ചി​​​രു​​​ന്ന​​​തി​​​നാ​​​ൽ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​യി​​​ട്ടി​​​ല്ല. പാ​​​ലാ​​​രി​​​വ​​​ട്ടം എ​​​സ്‌​​​ഐ ടി.​​​എ​​​സ്. ര​​​തീ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K