18 June, 2022 08:53:33 PM


അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ; പുറത്താക്കി വാച്ച് ആന്‍ഡ് വാര്‍ഡ്



തിരുവനന്തപുരം: ലോക കേരള സഭയുടെ സമാപനത്തിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയ മോന്‍സണ്‍ മാവുങ്കല്‍ കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിലിനെ പുറത്താക്കി. സഭ ടിവിയുടെ ഓഫീസ് മുറിയിലെത്തിയ അനിതയെ വാച്ച് ആൻഡ് വാർഡാണ് പുറത്താക്കിയത്. ലോക കേരള സഭയുടെ ഔദ്യോഗിക അതിഥി പട്ടികയിൽ അനിത ഇല്ലെന്നാണ് നോര്‍ക്ക അധികൃതരുടെ വിശദീകരണം. ഇറ്റലിയിലെ റോമില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിനിയാണ് അനിത. ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധിയായിട്ടാണ് നേരത്തെ അനിത ലോക കേരള സഭയില്‍ അംഗമായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K