17 June, 2022 05:23:25 PM


ഏറ്റുമാനൂർ മാടപ്പാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ബൈക്ക് തീയിട്ടു നശിപ്പിച്ചു



ഏറ്റുമാനൂർ : ഏറ്റുമാനൂരിൽ ബൈക്ക് തീ ഇട്ടു കത്തിച്ചതായി പരാതി. വ്യാഴാഴ്ച രാത്രി 10.30 ഓടെ ഏറ്റുമാനൂർ മാടപ്പാട്  ജംഗ്ഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണ്  കത്തിച്ചത്. അയർക്കുന്നം മൂശാട്ടികുന്നേൽ ബിജുമോൻ എം.ടി യുടെ KL 05 6834 എന്ന നമ്പറിലുള്ള  ഹീറോ പാഷൻ ബൈക്കാണ്  കത്തിനശിച്ചത്.

ബൈക്ക് കത്തിച്ച ആളെ  ദൃക്സാക്ഷികൾ കണ്ടതായും പോലീസിനു മൊഴിനൽകി.  വ്യക്തിവൈരാഗ്യം തീർക്കുന്ന തിനുവേണ്ടിയാണ് ബൈക്ക് കത്തിച്ചത് എന്നാണ്  പരാതിയിൽ പറഞ്ഞിട്ടുള്ളത്. ബൈക്ക് പൂർണമായും  കത്തിനശിച്ചു. ബൈക്ക് കത്തിച്ച ആളെ  വ്യക്തമായി അറിയാമെന്നും  പരാതിക്കാർ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K