17 June, 2022 05:02:51 PM


നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ഒന്നിന് പിന്നാലെ രണ്ട് ബസുകൾ ഇടിച്ച് അപകടം



കോട്ടയം: നിർത്തിയിട്ടിരുന്ന ബസിന് പിന്നിൽ ഒന്നിന് പിന്നാലെ രണ്ട് ബസുകൾ ഇടിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് പരിക്ക്. കോട്ടയത്ത് മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയ്ക്കു മുന്നിലാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അപകടം. അമിത വേഗത്തിൽ പാഞ്ഞ സ്വകാര്യ ബസുകളാണ് ഒന്നിനു പിന്നിൽ ഒന്നായി കൂട്ടിയിടിച്ചതെന്ന് കണ്ടു നിന്നവർ പറഞ്ഞു. 

മില്ലേനിയം എന്ന സ്വകാര്യ ബസ് കുട്ടികളുടെ ആശുപത്രിയ്ക്കു സമീപത്തെ റോഡരികിൽ നിർത്തിയിരിക്കുകയായിരുന്നു. ഈ സമയം പിന്നാലെ എത്തിയ എറണാകുളത്തേക്ക് പോകുകയായിരുന്ന ആവേ മരിയ ബസ് മില്ലേനിയത്തിന്റെ പിന്നിൽ ഇടിച്ചു. ഇതിനു പിന്നാലെയാണ് അമിത വേഗത്തിൽ എത്തിയ ബോബി ബസ് ആവേ മരിയയുടെ പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ മൂന്നു ബസുകൾക്കു സാരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്നു ഇ.എസ്.ഐ റോഡിൽ ഗതാഗതക്കുരുക്കും ഉണ്ടായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K