16 June, 2022 08:44:53 PM


അഥീനയുടെ ഇംഗ്ലീഷ് നോവല്‍ "മൈ അഡോപ്റ്റഡ് സിസ്റ്റര്‍" പ്രകാശനം ചെയ്തു



കൊച്ചി: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ അഥീന എഴുതിയ ഇംഗ്ലീഷ് നോവല്‍ മൈ അഡോപ്റ്റഡ് സിസ്റ്റര്‍ (My Adopted Sister) പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ എറണാകുളം എംഎല്‍എ ടി.ജെ. വിനോദില്‍ നിന്ന് പ്രമുഖ ഗാനരചയിതാവും കവയിത്രിയുമായ ശശികലാ വി മേനോന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.


കസ്റ്റംസ് ഉദ്യോഗസ്ഥനായ വിജയകുമാറിന്‍റെയും ഷീബയുടെയും മകളായ അഥീന നേവല്‍ബേസ് ഐഎന്‍എസ് ദ്രോണാചാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയാണ്. അഥീനയുടെ ആദ്യനോവലാണിത്. രക്ഷിതാക്കളോടൊപ്പം അഥീനയുടെ അധ്യാപിക ശ്രുതി, കസ്റ്റംസ് സൂപ്രണ്ട് സുരേഷ് പൈ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K