16 June, 2022 05:36:26 PM


കൊച്ചി മെട്രോയില്‍ നാളെ അ‍ഞ്ച് രൂപ ടിക്കറ്റ് മതി; ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാം



കൊച്ചി: മെട്രോ ട്രെയിനില്‍ നാളെ യാത്ര ചെയ്യാന്‍ അഞ്ച് രൂപയുടെ ടിക്കറ്റ് എടുത്താല്‍ മതി. മെട്രോ വാര്‍ഷിക ദിനം പ്രമാണിച്ചാണ് ഈ ഇളവ്. ടിക്കറ്റ് കൗണ്ടറില്‍ നാളെ അഞ്ച് രൂപ ടിക്കറ്റേ ലഭിക്കൂ. ഏതു സ്റ്റേഷനിലേക്കും ഇതു മതി. മൊബൈല്‍ ആപ് വഴി എടുക്കുന്ന ടിക്കറ്റിനും 5 രൂപയാണു നിരക്ക്. കൊച്ചി വണ്‍ കാര്‍ഡിനും നിരക്കിളവു ലഭിക്കും. ട്രിപ് പാസ്  ഉപയോഗിക്കുന്നവര്‍ക്കു സാധാരണ നിരക്ക് ഈടാക്കുമെങ്കിലും അഞ്ച് രൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക് ആയി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമെന്നു കെഎംആര്‍എല്‍ അറിയിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K