16 June, 2022 05:32:03 PM


സർക്കാര്‍ നയം അനുസരിച്ചാണ് കാലാകാലങ്ങളില്‍ പോലീസിന്‍റെ പ്രവർത്തനം - ടോമിന്‍ തച്ചങ്കരി



തിരുവനന്തപുരം: ഭരിക്കുന്ന സർക്കാരിന്‍റെ നയം അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും അത് കാലാകാലങ്ങളിൽ മാറുന്നുണ്ട് എന്നത് ഒരു യാഥാർഥ്യമാണെന്നും ഡിജിപി ടോമിൻ ജെ.തച്ചങ്കരി. ക്രമസമാധാനവും, നിയമപാലനവും മാത്രമല്ല, ഇപ്പോൾ സേവനദാതാക്കളായി കൂടി പോലീസ്  മാറിയിട്ടുണ്ട്. ഇതോടെ പ്രധാന ജോലികളിലെ ഫോക്കസിൽ നിന്നുള്ള വ്യതിചലനത്തിന് കൂടി ഇത് കാരണമാകുന്നതായും ഡിജിപി പറഞ്ഞു.


പോലീസും, മനുഷ്യാവകാശവും എന്ന വിഷയത്തിൽ ഒരു ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമുള്ളതും, ഇല്ലാത്തതുമായ വിഷയങ്ങൾ പോലീസിൽ പരാതികളായി വന്നതോടെ നീതി ലഭിക്കേണ്ടവന് അത് വൈകി ലഭിക്കുന്ന സാഹചര്യം ഉണ്ടാകുന്നതായും ടോമി ജെ.തച്ചങ്കരി ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
Like(s): 3.7K