16 June, 2022 04:13:38 PM


ഷാ​ർ​ജ സു​ൽ​ത്താ​ന് ഡി ​ലി​റ്റ് ന​ൽ​കാ​ൻ ഇ​ട​പെ​ട്ടി​ട്ടി​ല്ല; സ്വ​പ്നയുടെത് ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ - കെ.​ടി. ജ​ലീ​ൽ



മലപ്പുറം: സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. കു​റ​ച്ചു ദി​വ​സ​മാ​യി പ​ച്ച​ക്ക​ള്ള​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കാ​ണെ​ന്ന് ജ​ലീ​ൽ പ​റ​ഞ്ഞു. മാ​ധ​വ വാ​ര്യ​രു​മാ​യി സൗ​ഹൃ​ദം മാ​ത്ര​മാ​ണ്. ബി​സി​ന​സ് ബ​ന്ധ​മി​ല്ല. എ​ച്ച്ആ​ർ​ഡി​എ​സു​മാ​യി മാ​ധ​വ വാ​ര്യ​ർ​ക്ക് ചി​ല ത​ർ​ക്ക​ങ്ങ​ളു​ണ്ട്. എ​ച്ച്ആ​ർ​ഡി​എ​സി​നെ​തി​രെ മാ​ധ​വ വാ​ര്യ​ർ മും​ബൈ കോ​ട​തി​യി​ൽ കേ​സ് കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷാ​ർ​ജ സു​ൽ​ത്താ​ന് ഡി ​ലി​റ്റ് ന​ൽ​കാ​ൻ ഇ​ട​പെ​ട്ടി​ട്ടി​ല്ലെ​ന്നും ജ​ലീ​ൽ പ​റ​ഞ്ഞു. ഡി ​ലി​റ്റ് ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​മ്പോ​ൾ താ​ൻ മ​ന്ത്രി​യ​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​റ​യു​ന്ന​ത് ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ​യാ​ണ്. വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ ഒ​രി​ക്ക​ലും പ​റ​യാ​ത്ത ആ​ളാ​ണ് പി​ണ​റാ​യി. ഷാ​ർ​ജ സു​ൽ​ത്താ​ൻ കേ​ര​ള​ത്തി​ൽ വ​ന്നു പോ​കും​വ​രെ താ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ജ​ലീ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ.​ടി. ജ​ലീ​ലി​ന്‍റെ ബി​നാ​മി​യാ​ണ് മും​ബൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്ലൈ ​ജാ​ക്ക് ലോ​ജി​സ്റ്റി​ക് ഉ​ട​മ മാ​ധ​വ​ൻ വാ​ര്യ​രെ​ന്നാ​യി​രു​ന്നു സ്വ​പ്ന സു​രേ​ഷി​ന്‍റെ സ​ത്യ​വാ​ങ്മൂ​ലം. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തെ കോ​ൺ​സു​ലേ​റ്റ് വ​ഴി​യും ഖുർ​ആ​ൻ കൊ​ണ്ടു​വ​ന്നു​വെ​ന്നും സ്വ​പ്‍​ന ആ​രോ​പി​ച്ചി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K