15 June, 2022 11:53:31 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ



പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പിടികിട്ടാപ്പുള്ളിയെ പാലാ പോലീസ് പിടികൂടി. ളാലം  കിഴതടിയൂർ അടിമാക്കൽ വീട്ടിൽ രാധാകൃഷ്ണൻ മകൻ രാഹുൽ ആർ (29 ) ആണ് 2014 ൽ നടന്ന സംഭവത്തില്‍ വീണ്ടും അറസ്റ്റിലായത്. കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതിയെ കോട്ടയം അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി 2020 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പാലാ സബ്ഇൻസ്പെക്ടർ അഭിലാഷ് എംഡി, എസ്ഐ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ തോമസ്, സിപിഓമാരായ ജോഷി മാത്യു, അരുൺ സി. എം എന്നിവർ ചേർന്നാണ് പ്രതിയെ മുത്തോലി കടവ് ഭാഗത്ത് വച്ച് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
Like(s): 4.8K