15 June, 2022 11:26:38 PM


പാലാ - ഈരാറ്റുപേട്ട റൂട്ടിൽ കുന്നേമുറി പാലത്തിൽ കാറുകൾ കൂട്ടിയിടിച്ചു; ആളപായമില്ല



പാലാ: ഈരാറ്റുപേട്ട റൂട്ടിൽ മേരിഗിരിക്കു സമീപം കുന്നേമുറി പാലത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ടാറ്റ അൾട്രോസ് , മാരുതി സ്വിഫ്റ്റ് കാറുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറുകൾ സാരമായി തകർന്നു. യാത്രക്കാർക്ക് വലിയ പരിക്കുകൾ ഇല്ല എന്നാണ് പാലാ പോലീസ് നൽകുന്ന വിവരം. കുന്നേമുറി പാലം സ്ഥിരം അപകട മേഖലയായി മാറുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K