15 June, 2022 12:34:41 PM


പി.​ടി. തോ​മ​സി​ന്‍റെ പി​ൻ​ഗാ​മി​യാ​യി നി​യ​മ​സ​ഭ​യി​ൽ; ഉ​മ തോ​മ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു



തി​രു​വ​ന​ന്ത​പു​രം: പി.​ടി. തോ​മ​സി​ന്‍റെ പി​ൻ​ഗാ​മി​യാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ഉ​മ തോ​മ​സ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ൽ​ന​ട​ന്ന ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ എം.​ബി. രാ​ജേ​ഷി​ന് മു​ന്നി​ലാ​ണ് ഉ​മ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. തൃ​ക്കാ​ക്ക​ര അ​സം​ബ്ലി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഉ​മ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ യു​എ​ഡി​എ​ഫ് നേ​താ​ക്ക​ളും സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഉ​മ തോ​മ​സ് 25,016 വോ​ട്ടി​ന്‍റെ റി​ക്കാ​ര്‍​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​യാ​യ ഡോ. ​ജോ ജോ​സ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം പ്ര​തീ​ക്ഷി​ച്ച മ​ണ്ഡ​ല​ത്തി​ല്‍ ക​രു​ത്ത​നെ രം​ഗ​ത്തി​റ​ക്കി​യി​ട്ടും എ​ന്‍​ഡി​എ​യ്ക്കു നേ​ട്ട​മു​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ വോ​ട്ടു കു​റ​യു​ക​യും ചെ​യ്തു.

ഉ​മ തോ​മ​സി​ന് 72,770 (53.76 ശ​ത​മാ​നം) വോ​ട്ടും ഡോ. ​ജോ ജോ​സ​ഫി​ന് 47,754 (35.28 ശ​ത​മാ​നം) വോ​ട്ടും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി എ.​എ​ന്‍. രാ​ധാ​കൃ​ഷ്ണ​ന് 12,957 (9.57 ശ​ത​മാ​നം) വോ​ട്ടു​മാ​ണു ല​ഭി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K