14 June, 2022 06:18:22 PM


കോട്ടയം പയ്യപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം




കോട്ടയം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പയ്യപ്പാടി ആറാട്ടുചിറ കാട്ടിൽപടിയിലാണ് ഇന്ന് ഉച്ചക്ക് 12.15 ഓടെ സംഭവമുണ്ടായത്. എഞ്ചിനിലുണ്ടായ തകരാറിനെ തുടർന്നായിരുന്നു അഗ്നിബാധയുണ്ടായത്. തീ ആളുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. പാമ്പാടിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്. സംഭവത്തെ തുടർന്ന് റോഡിൽ അരമണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K