13 June, 2022 06:33:32 PM


ഏറ്റുമാനൂർ - പാലാ റോഡിൽ വീണ്ടും അപകടം: മാരുതി വാൻ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്



ഏറ്റുമാനൂർ: പാലാ റോഡിൽ വീണ്ടും അപകടം. അമിതവേഗതയിലെത്തിയ മാരുതി വാൻ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ കോട്ടയം മറ്റക്കര സ്വദേശി രാഹുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ - പൂഞ്ഞാർ സംസ്ഥാനപാതയിൽ  കട്ടച്ചിറ ഭാഗത്താണ് അപകടം. 


അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്ത് താഴ്ചയിലേക്ക് മറിഞ്ഞു എങ്കിലും ചതുപ്പിൽ പുതഞ്ഞ നിന്നു. അപകടത്തെത്തുടർന്ന് സംസ്ഥാന പാതയിൽ ഏറെ സമയം ഗതാഗതം തടസ്സപ്പെട്ടു. പ്രദേശം സ്ഥിരം അപകടം മേഖലയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K