12 June, 2022 06:43:26 PM


ബത്തേരിയിൽ കഞ്ചാവ് വേട്ട: 161 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ


സുൽത്താൻ ബത്തേരി: ബത്തേരിയിൽ വൻ കഞ്ചാവ് വേട്ട. പിക്കപ്പ് വാഹനത്തിൽ കടത്തുകയായിരുന്ന 161 കിലോ കഞ്ചാവ് പിടികൂടി. രണ്ട് പേർ പിടിയിൽ. സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെന്റ് സ്ക്വാഡാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി അമ്മായിപ്പാലത്ത് വെച്ച് പിടികൂടിയത്. 

പാലക്കാട്  സ്വദേശി നിസാർ (37) മലപ്പുറം കൊണ്ടോട്ടി സ്വദേശി ഷിഹാബുദ്ദീൻ (45) എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. വാഹനത്തിന്റെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കാറും സ്ക്വാഡും പിടികൂടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K