10 June, 2022 06:38:35 PM


സ്വ​പ്ന പു​റ​ത്തു​വി​ട്ട​ത് എ​ഡി​റ്റ് ചെ​യ്ത സം​ഭാ​ഷ​ണം; ഒറിജിനൽ നാളെ പുറത്തുവിടും ഷാ​ജ് കി​ര​ൺ

 

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷ് പു​റ​ത്തു​വി​ട്ട സം​ഭാ​ഷ​ണം എ​ഡി​റ്റ് ചെ​യ്ത​താ​ണെ​ന്ന് ഷാ​ജ് കി​ര​ൺ. വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ സം​ഭാ​ഷ​ണ​മ​ല്ല പു​റ​ത്തു​വ​ന്ന​ത്. പ​ല ​ദി​വ​സ​ങ്ങ​ളി​ൽ സം​സാ​രി​ച്ച​ത് ചേ​ർ​ത്തു​വ​ച്ചാ​ണ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. 

ക​ഴി​ഞ്ഞ ദി​വ​സം സ്വ​പ്ന​യു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ​രൂ​പം ത​ന്‍റെ കൈ​വ​ശ​മു​ണ്ട്. ഇ​ത് ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ടും. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ​യും സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​നെ കു​റി​ച്ച് പ​റ​ഞ്ഞ​ത് ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്ന വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ഇ​തു​വ​രെ ശി​വ​ശ​ങ്ക​റി​നെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ഷാ​ജ് കി​ര​ണ്‍ ആ​വ​ര്‍​ത്തി​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K